skip to main | skip to sidebar

SEINIOUR CITYSON

I AM A SEINIOUR CITYSON IN TRIVANDRUM.

Saturday, March 6, 2010

കല്യാണ തലേന്ന് സംഭവിക്കുന്നത്....... | തട്ടുകട | Thattukada

കല്യാണ തലേന്ന് സംഭവിക്കുന്നത്....... | തട്ടുകട | Thattukada
പോസ്റ്റ് ചെയ്തത് Aboobacker ല്‍ 8:44 AM

No comments:

Post a Comment

Older Post Home
Subscribe to: Post Comments (Atom)

"" ജീവിതം പല മരണങ്ങള്‍ക് ശേഷം ""

ഞാന്‍, ഇന്ന് 69 വയസു കഴിഞ്ഞു മരിച്ചു ജീവിക്കുന്ന മനുഷന്‍ !! 1966 ല്‍ 57 രൂപ ശമ്പളത്തില്‍ അഗ്നി ശമന സേനയില്‍ പ്രവേശിച്ചു ,1971 ല്‍ കൊച്ചി റിഫൈനറിയിലെ തീവിപത് നേരിട്ടതിനു വകുപ്പ് ""GOODSERVICE"" ലഭിച്ചു ,1972 ല്‍ രാഷ്ട്രപതിയുടെ ""MEDAL"" ലഭിച്ചു , ആലപ്പുഴയില്‍ ജോലി ചെയ്ത അവസരത്തില്‍ തിരുവല്ലയില്‍ ഒരു വന്‍ അഗ്നിയുണ്ടായി ആ അവസരത്തില്‍ ഫയര്‍ എഞ്ചിന്‍ ഹരിപ്പടുവെച്ചു മറിഞ്ഞു വണ്ടിയുടെ അടിയില്‍പെട്ടു ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ 362 ദിവസം ചികിത്സിച്ചു നട്ടെല്ല് ഒടിഞ്ഞ ഞാന്‍ ദൈവ അനുഗ്രഹത്താല്‍ ജീവിച്ചു, ആദ്യത്തെ മരണം.! ഡ്യൂട്ടിയില്‍ ഉണ്ടായ അപകടത്തെ വകുപ്പ് അംഗീകരിച്ചില്ല ജോലിക്ക് ഹാജരാകണോ ,ലീവ് അനുവധിക്കനൊ ,എന്തിനു പെന്‍ഷന്‍ പോലും തരുകില്ലെന്നു അധികാരികള്‍ അറിയിച്ചു ,പക്ഷെ ഇതൊക്കെ ആണെങ്കിലും ഞാന്‍ തെല്ലും ഭയപ്പെട്ടില്ല ,കേരള നിയമസഭ പെറ്റിഷന്‌ കമ്മിറ്റിയില്‍ പരാതി കൊടുത്തു ,പെറ്റിഷന്‌ കമ്മിറ്റി എന്റെ അപേക്ഷ പരിഗണിച്ചു വാങ്ങി വന്ന ശമ്പളത്തില്‍ സെക്രറ്റരിയെറ്റില്‌ മാറ്റം തന്നു. 1977 ജൂലൈ 20 -ആം തിയതി സെക്രറ്റെരിയറ്റില്‌ ഹാജരായി .നട്ടെല്ല് അസുഖം ഉണ്ടെങ്കിലും ആത്മാര്‍ഥമായി ജോലി ചെയ്തു .1980 ല്‍ അന്നത്തെ PWD മന്ത്രിയുടെ സ്റ്റാഫില്‌ മാറ്റം കിട്ടി ,നല്ലരീതിയിലും ആത്മാര്‍ഥമായും ജോലിചെയ്തതിനാല്‍ അദ്ദേഹത്തിന് എന്നില്‍ വിശ്വാസവും ,ആത്മാര്‍ഥതയും ഉണ്ടായി .1982 ല്‍ മന്ത്രിസഭ രാജിവെച്ചു .1982 ല്‍ പുതിയ മന്ത്രിസഭ തുടങ്ങിയപ്പോള്‍ എന്നെയും ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ സ്റ്റാഫില്‌ നിയമിച്ചു . ഭക്ഷ്യ മന്ത്രിയുടെയും സ്റ്റാഫിലും ആത്മാര്‍ഥമായും സത്യാസന്തമായും ജോലി ചെയ്തു ,1987 ല്‍ മന്ത്രി സഭ കാലവുധി കഴിഞ്ഞു ഞാന്‍ സെക്രടരിയേടില്‍ മാറി ,1991 ല്‍ വീണ്ടും മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫില്‌ ആയി. 1995 മാര്‍ച്ച്‌ 7 നു എനിക്ക് HART ATTACK ഉണ്ടായി . തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ്‌ ചെയ്തു .അല്പം serious ആയതിനാല്‍ SCT യിലേക്ക് മാറ്റി ,അവിടെ ANJIYOPLAST ചെയ്തു 3 block ശസ്ത്രക്രിയ വേണം എന്ന് പറഞ്ഞു .പക്ഷെ അവിടെ ജന ഭാഹുല്ല്യം കാരണം 3 വര്‍ഷം കഴിഞ്ഞേ സമയം ഉള്ളു എന്നാണു അറിയിച്ചത് ,അവിടെ എന്റെ മരുമകളുടെ അമ്മാവന്റെ മകന്‍ Cardiolegy ഡോക്ടര്‍ അദ്ധേഹത്തിന്റെ കൂടെയുണ്ടായിരുന്ന Coimbathore hospitalile Dr റെ consult ചെയ്യാന്‍ പറഞ്ഞു .മകന്‍ അവിടെ പോയി Dr . കണ്ടു december 17 -ആം തിയതി അഡ്മിറ്റ്‌ ആയി .20 -ആം തിയതി ഒപ്രഷന്‍ നടന്നു എന്നാല്‍ ഉച്ചക്ക് 3 മണിക്ക് വീണ്ടും ബ്ലീടിങ്ങായതുകൊണ്ട് 2 ആമതും ഒപ്രഷന്‍ ചെയ്തു .2 ആഴ്ച കഴിഞ്ഞു ഡിസ്ചാര്‍ജ് ആയി .2 - മത്തെ മരണവും മാറിപോയി !! മന്ത്രിയുടെ സ്റ്റാഫില്‍ നിന്നും മാറി 2 മാസം അവധിയില്‍ പിന്നീട് സെക്ഷനില്‍ ജോലി ആയി .1998 ഒക്ടോബറില്‍ പെന്‍ഷന്‍ ആയി വീട്ടില്‍ വിശ്രമം .2006 മെയില്‍ STROK ശരീരത്തിന്റെ വലതു ഭാഗം തളര്‍ന്നു ആശുപത്രിയില്‍ 11 ദിവസം Iതീര്‍ന്നില്ല , ICU വില്‍ അവിടുന്ന് ഒരുവിധം ശെരിആയി 3 -മത്തെ മരണവും എന്നെ കൈ വിട്ടു !!! 2006- ജൂലായില്‍ മരുന്ന് വാങ്ങാന്‍ സ്കൂടറില്‍ പോകവേ ഒരു മോട്ടോര്‍ സൈക്ള്‍ ഇടിച്ചു തെറുപ്പിച്ച് 10 മിനിറ്റ് ബോധം പോയി നാടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു ഇടത്തെ കാല്‍ മുട്ട് ഒടിഞ്ഞു OPRATION നടത്തി 2 STEEL കമ്പി ഫിറ്റ്‌ ചെയ്തു .അതും 4 -മത്തെ മരണവും വഴിമാറിപോയി (IV) . ഇനിയും തീര്‍ന്നു എന്ന് ഞാന്‍ വിചാരിചിട്ടുപോലുമില്ല ! എന്റെ ജീവിതം ഒരു മരണ കളിയാണെന്നും എനിക്ക് തോന്നിയിട്ടുണ്ട് . 2012 നവംബറില്‍ മൂത്ര തടസം ,ആശുപത്രിയില്‍ അഡ്മിറ്റ്‌ ഡിസംബര്‍ 4 നു ഒരു Major surgery 16 ദിവസം അവിടെയും എന്നിട്ടും മരിച്ചില്ല അങ്ങനെ 5 - മത്തെ മരണവും വഴിമാറി പോയി (V

"" മരിച്ചിട്ടും ജീവിക്കുന്ന ഒരു പ്രതിഭാസം ""

1966-ല്‍ ഉദ്യോഗത്തില്‍ കയറി,1973-ല്‍ വലിയ ഒരു അപകടത്തില്‍ നിന്നും നട്ടെല്ല് ഒടിഞ്ഞും ഇടത്തെ കണ്ണ് പുറത്തു ചാടിയും ആദ്യ മരണം വഴി മാറി. പിന്നെ അങ്ങോട്ട്‌ 2 ഹൃദയ ശസ്ട്രക്രിയ,അത് കഴിഞ്ഞു സ്ട്രോക്ക് വന്നു വലതു ഭാഗം തളര്‍ന്നു ,പിന്നെ ഒരു മോട്ടോര്‍ സൈക്കിള്‍ ഇടിച്ചു തെറിപ്പിച്ചു ഇടത്തെ കാല്‍ മുട്ട് പൊട്ടി ഓപ്രഷന്‍ കഴിഞ്ഞു 2 സ്റ്റീല്‍ കമ്പി കാലില്‍ ഇട്ടു ഇന്നും മരണം എപ്പോള്‍ വരും എന്ന് കാത്തിരിക്കുന്ന ഒരു ഹതഭാഗ്യന്‍!! 68 വയസിനു 3 ദിവസം

Plaxo Badge

Blog Archive

  • ▼  2010 (1)
    • ▼  March (1)
      • കല്യാണ തലേന്ന് സംഭവിക്കുന്നത്....... | തട്ടുകട | T...
  • ►  2008 (1)
    • ►  March (1)

About Me

My photo
Aboobacker
I am A Government Service in 32 years & retired from service after 14 years.Now i am free man & Health is very bad for serious patient.
View my complete profile